ഗൌതമന്‍
എന്നൊരു
അന്യഗ്രഹ
ജീവിയുണ്ടായിരുന്നു...
ചൊവ്വയിലെ
ങ്ങാനൊമറ്റൊ...
ഒരിക്കല്‍
അയാള്‍ക്കൊരു
ഭൂതോദയം...
ആത്മഹത്യചെയ്യണം...
നേരംപുലരുംമുന്‍പേ
എണീക്കണം...
യജമാനന്‍റെ
എരുമകളെ
കറക്കണം...
അവക്ക്
കാടിയും കച്ചയും
കൊടുക്കണം...
പിന്നെ
ഓരൊരൊ
പണികള്‍ കഴിഞ്ഞ് രാത്രി
കൊട്ടാരത്തിലെത്തിയാല്‍
മൂട്ടയും
കൊതുകും
ഭാര്യയും...
മടുത്തു...
അങ്ങിനെ
ഒരുപാതിരാത്രി
ഭാര്യയും
മകനും
ഉറങ്ങികിടക്കുമ്പോള്‍
അയാള്‍
നാടുവിട്ടു...
നടന്നുനടന്ന്
ഷീണിച്ച്
ഒരുകാഞ്ഞിര
മരത്തണലില്‍
ഇരിപ്പായി...
അവിടെ ഇരുന്ന്
അയാള്‍
ആത്മഹത്യയെകുറിച്ച്
ചിന്തിച്ചു...
വലിയൊരു
മരത്തിന്‍റെ
മുകളില്‍ നിന്ന്
താഴേക്ക് ചാടിയാലൊ...
അതൊര്‍ത്തപ്പൊള്‍
ഒരുകോരിത്തരിപ്പുണ്ടായി...
വല്ലകാട്ടുവള്ളിയും പറിച്ച്
തൂങ്ങിചത്താലൊ...
കഴുത്തില്‍
വള്ളികുരുങ്ങി
പിടഞ്ഞ് പിടഞ്ഞ്...
ചിന്തിക്കാന്‍
കുടിവയ്യ...
ഏതെങ്കിലും
വിഷക്കായ തിന്ന്...
മരണത്തെ
മഖാമുഖം കണ്ട്...
ഹൊ!
ചിന്തിച്ച് ചിന്തിച്ച്
അയാള്‍ പൊട്ടിചിരിക്കാന്‍
തുടങ്ങി...
ആത്മഹത്യചെയ്യാന്‍
ഭയന്നിട്ടാണ്
ഈ
മനുഷ്യരെല്ലാം
ജീവിക്കുന്നതെന്ന്
ഓര്‍ത്തപ്പോള്‍
അയാക്ക്
ചിരിയടക്കാന്‍
കഴിഞ്ഞില്ല...
ഒടുവില്‍
ആകാഞ്ഞിരമരത്തിന്‍റെ
ചോട്ടില്‍ വച്ച്
അയാള്‍ക്ക്
ബോധൊദയം
ലഭിച്ചു...
മരിക്കുന്നതുവരെ
ജീവിക്കുക...
---------- Forwarded message ----------
From: 919539956806@mms1.live.vodafone.in
Date: Mon, 24 JAN 2011 22:00:11 +0530
Subject:
To: sivanayanam09@gmail.com
{no text body}
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ