2012, മാർച്ച് 1, വ്യാഴാഴ്‌ച

തിരിച്ചൊഴുക്ക് .......

തിരിച്ചൊഴുക്ക് .......

by Ratheesh Thekkamala on Monday, February 20, 2012 at 10:55pm ·


നിശബ്ധമായൊരു പുഴ

എന്നിലേക്ക്‌ ഒഴുകി എത്തുന്നു

മുങ്ങിപോകുന്നു ഞാന്‍

ഉപരിതലത്തില്‍ ഒറ്റ കുമിളയുടെ

അവസാന ശ്വാസം

 

ആര്‍ക്കും വേണ്ടാത്ത

രണ്ടു വരി കവിതയിലെ ആദ്യാക്ഷരം 

പൂര്‍ണ്ണ വിരാമം തിരഞ്ഞു

നീണ്ടു പോയ പാതകള്‍

ഇടയ്ക്കു ഒരു വളവില്‍

രണ്ടു മലകള്‍ കൂട്ടി ഇടിച്ച

പച്ചപ്പില്‍ ആലപ്പനേരം നമ്മള്‍

 

ആരോ കണ്ടെടുക്കുന്നു

വേട്ടയാടപ്പെടുന്നു നാം

നാടുകടത്ത പെടുന്നു

നിന്റെ പുലരികളില്‍ നിന്ന്എന്നെ 

 

ആഴങ്ങള്‍ നിന്നെ മറയ്ക്കുന്നു

ഞാന്‍ അകലങ്ങളിലേക്ക് ഒഴുകുന്നു

 

ഒരു മണല്‍ ക്കാട് എന്നിലേക്ക്

ഇടിച്ചിറങ്ങുന്നു

ചിതറി തെറിക്കുന്നു

ഓരോ മണ്‍ തരികളിലും ഞാന്‍

ഒപ്പം നിനക്കായി കരുതിയ ഹൃദയവും 

 

വറ്റി പോകുന്ന ഓരോ മണ്‍ തരികളില്‍ നിന്നും

 തിരിച്ചൊഴുകാന്‍

മഷി തുപ്പി തുപ്പി

മണ്ണടര്‍ന്ന അച്ഛന്‍ പേനയുടെ

ഓര്‍മകളില്‍ തല്ലി ചിതറി പോകുന്ന

ഒരമ്മ കാറ്റിലേക്ക്  ഇനിയും ദൂരങ്ങള്‍ ...

Geetha Rajan >

ഗ്രാമീണ വായനശാല
  • Geetha Rajan >


  • ചായകൂട്ടു തേടുന്നവര്

  • ഓര്മയുടെ നെറുകയിലാണ്
    ചായങ്ങളൊഴിഞ്ഞ
    ശൂന്യമായ ആ
    ക്യാന്വാസ്!
    കുഞ്ഞി വിരല്
    തൊട്ടെടുത്ത
    സ്നേഹകൂട്ടിന്റെ
    ചായം
    ചാലിച്ചു
    ചേര്ക്കും മുന്പേ
    ചിറകു വിരിച്ചു
    പറന്നു
    പോയൊരു ബാല്യം!
    സ്വപ്നങ്ങള്
    കൂടുകെട്ടിയ
    കണ്ണിന്റെ ആഴങ്ങളില്
    ഒഴുകി വീണ പ്രണയം!
    വര്ണ്ണച്ചായങ്ങള
    ുടെ മാന്ത്രികക്കൂട്ടു!
    വരച്ചു തുടങ്ങിയൊരു
    നനുത്ത പകര്പ്പിന്
    മുഖമേകുംമുന്പേ
    ഒളിച്ചോടി പോയൊരു
    കൌമാരവും!!
    കാലത്തിന്റെ തൊടികളില്
    കോണ്ക്രീറ്റ്
    കാടുകളില്
    വിയര്പ്പിന്റെ ഗന്ധങ്ങളില്
    കോറിയിട്ട
    മുഖത്തിനായീ തിരഞ്ഞുകൊണ്ടിരുന്നു
    തുടിക്കുന്ന
    യൌവ്വനം!
    ഈ പകല്
    വെളിച്ചം പൊലിഞ്ഞുപോകും മുന്പേ കാത്തിരുന്ന
    കരുതലിന് ‍
    മുഖമൊന്നു വരച്ചു
    ചേര്ക്കാന്
    ത്രസിച്ചു
    കൊണ്ടിരിക്കുന്നു
    നരച്ചു തുടങ്ങിയ
    ആ ക്യാന്വാസ്
    മാത്രം!!

തൃശൂര്‍ പൂരം കണ്ണന്‍ സിദ്ധാര്‍ഥ്‌

തൃശൂര്‍ പൂരം
കണ്ണന്‍ സിദ്ധാര്‍ഥ്‌

തൃശ്ശൂരില്‍
വടക്കുംനാഥ ക്ഷേത്രത്തിന്‍റെ
വടക്കേ ഗോപുരനടയിലിരുന്നു
മണികുട്ടന്‍റെ അച്ഛന്‍ പുട്ട് കുത്തുന്നത് കണ്ടിട്ടുണ്ടോ ?
ചുട്ടെടുത്ത ചങ്ക് ഇടിച്ചു തരിയാക്കി
മേമ്പൊടിക്ക് വിഷാദം ചേര്‍ത്ത്
വേവിച്ചു കുത്തിയെടുത്തത്...

ആകാശത്തിന്‍റെ അണാക്കിലേക്ക്
അമ്പലത്തിനു വടക്കു
വാടകവീട്ടിലെ അടുക്കള തിണ്ണയിലിരുന്നു
മണികുട്ടന്‍റെ അമ്മ കതിനാ നിറക്കണത് കണ്ടിട്ടുണ്ടോ ?

ജീവിതം പോറി
ചെതുമ്പലിച്ച കൈകൊണ്ടു
അരിപ്പൊടി കുഴച്ചു പരുവമാക്കി
മേമ്പോടിക്ക് തേങ്ങാപീര ചേര്‍ത്ത് വേവിച്ചു
കുത്തിയെടുത്തപ്പോള്‍ തീ !
അരിച്ചു കയറിയ തീയാളി
വിശന്ന വയറുകള്‍ പൊട്ടിച്ചിതറി
ആകാശത്ത് ഇന്ന് അരിപ്പൊടിപൂരം...