2012, മാർച്ച് 1, വ്യാഴാഴ്‌ച

തിരിച്ചൊഴുക്ക് .......

തിരിച്ചൊഴുക്ക് .......

by Ratheesh Thekkamala on Monday, February 20, 2012 at 10:55pm ·


നിശബ്ധമായൊരു പുഴ

എന്നിലേക്ക്‌ ഒഴുകി എത്തുന്നു

മുങ്ങിപോകുന്നു ഞാന്‍

ഉപരിതലത്തില്‍ ഒറ്റ കുമിളയുടെ

അവസാന ശ്വാസം

 

ആര്‍ക്കും വേണ്ടാത്ത

രണ്ടു വരി കവിതയിലെ ആദ്യാക്ഷരം 

പൂര്‍ണ്ണ വിരാമം തിരഞ്ഞു

നീണ്ടു പോയ പാതകള്‍

ഇടയ്ക്കു ഒരു വളവില്‍

രണ്ടു മലകള്‍ കൂട്ടി ഇടിച്ച

പച്ചപ്പില്‍ ആലപ്പനേരം നമ്മള്‍

 

ആരോ കണ്ടെടുക്കുന്നു

വേട്ടയാടപ്പെടുന്നു നാം

നാടുകടത്ത പെടുന്നു

നിന്റെ പുലരികളില്‍ നിന്ന്എന്നെ 

 

ആഴങ്ങള്‍ നിന്നെ മറയ്ക്കുന്നു

ഞാന്‍ അകലങ്ങളിലേക്ക് ഒഴുകുന്നു

 

ഒരു മണല്‍ ക്കാട് എന്നിലേക്ക്

ഇടിച്ചിറങ്ങുന്നു

ചിതറി തെറിക്കുന്നു

ഓരോ മണ്‍ തരികളിലും ഞാന്‍

ഒപ്പം നിനക്കായി കരുതിയ ഹൃദയവും 

 

വറ്റി പോകുന്ന ഓരോ മണ്‍ തരികളില്‍ നിന്നും

 തിരിച്ചൊഴുകാന്‍

മഷി തുപ്പി തുപ്പി

മണ്ണടര്‍ന്ന അച്ഛന്‍ പേനയുടെ

ഓര്‍മകളില്‍ തല്ലി ചിതറി പോകുന്ന

ഒരമ്മ കാറ്റിലേക്ക്  ഇനിയും ദൂരങ്ങള്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ